കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചതിന് യുപിയിൽ ദളിത് വിദ്യാർത്ഥിയെ തല്ലി പ്രധാനാധ്യാപകൻ


ഉത്തർ പ്രദേശിൽ ദളിത് വിദ്യാർത്ഥിയെ തല്ലി പ്രഥാനാധ്യാപകൻ. മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചതിനാണ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്രധാനാധ്യാപകനും സഹോദരന്മാരും ചേർന്ന് തല്ലിയത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഞായറാഴ്ചയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെ കുപ്പിയിൽ നിന്ന് വെള്ളം കുടിച്ച വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ യോഗേന്ദ്ര കുമാറും സഹോദരന്മാരും ചേർന്ന് തല്ലിച്ചതക്കുകയായിരുന്നു. വിദ്യാർത്ഥിക്കെതിരെ ഇവർ ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറയുന്നു.

article-image

a

You might also like

  • Straight Forward

Most Viewed