ആസാം വാഹനാപകടം: ഏഴ് പേർക്ക് ദാരുണാന്ത്യം


ഷീബ വിജയൻ

ആസാമിലെ സോണിത്പൂരിൽ രോഗിയുമായി പോയ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. തേസ്‌പൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. രോഗിയും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടസ്ഥലത്ത് വെച്ച് തന്നെ ഏഴ് പേരും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തേസ്‌പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

article-image

dsaedsfadswe

You might also like

  • Lulu Exchange
  • Straight Forward

Most Viewed