പെരുന്നാൾ ആഘോഷത്തോടൊപ്പം വൃക്കപരിശോധനയും; ശ്രദ്ധേയമായി എ.കെ.സി.സി. - ആസ്റ്റർ ഈദ് ആഘോഷം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ആത്മവിശുദ്ധിയുടെ സന്ദേശവും ലോക കിഡ്നി ദിനത്തോടനുബന്ധിച്ച് ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും കോർത്തിണക്കി ബഹ്റൈൻ എ.കെ.സി.സി.യും ആസ്റ്റർ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഈദ് ആഘോഷവും വൃക്കരോഗ നിർണ്ണയ ക്യാമ്പും ഉൾപ്പെടുത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ആസ്റ്റർ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ മാർക്കറ്റിംഗ് മാനേജർ തേജസ് എ.കെ.സി.സി. അംഗങ്ങളെ സ്വാഗതം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി അംഗങ്ങൾക്ക് രക്തം, മൂത്രം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പരിശോധനകൾ നടത്തി. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിൽ ഡോക്ടർമാരായ ഇസാ മുഹമ്മദ് ഷെരീഫ്, ആശാ പ്രദീപ് എന്നിവർ വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടതിനെക്കുറിച്ചും ശ്രദ്ധിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ചും വിശദമായ ക്ലാസുകൾ നൽകി.
ഏറെ ചിട്ടയോടെ സംഘടിപ്പിച്ച കിഡ്നി പരിശോധന ക്യാമ്പ് അംഗങ്ങൾക്ക് വലിയ രീതിയിൽ പ്രയോജനപ്രദമായെന്ന് ചടങ്ങിൽ നന്ദി രേഖപ്പെടുത്തിക്കൊണ്ട് ലിവിൻ ജിബി പറഞ്ഞു. പരിപാടിക്ക് ജീവൻ ചാക്കോ, റോബിൻ കെ. സെബാസ്റ്റ്യൻ, റിജു മൂഞ്ഞേലി, രതീഷ് സെബാസ്റ്റ്യൻ, ജോജി കുര്യൻ, ജിബി അലക്സ്, പോളി വിതയത്തിൽ, ബോബൻ, ജയിംസ് മാത്യു, പോൾ ഉർവത്ത് എന്നിവർ നേതൃത്വം നൽകി.
gddrerer
efdfdss



