ഡീൽ ആരോപണം: കോലീബീ സഖ്യം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി


ഷീബ വിജയൻ

കോൺഗ്രസിന്റെ ഡീൽ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പത്തോളം സീറ്റുകളിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന വി.ഡി. സതീശന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. വോട്ടിന് വേണ്ടി വർഗീയ കക്ഷികളുമായി സിപിഎം ഒരിക്കലും കൂട്ടുചേരില്ലെന്നും ബിജെപിയുമായി സഖ്യമുണ്ടാക്കിയ ചരിത്രം കോൺഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു. 2016-ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോൺഗ്രസ് വോട്ടുകൾ മറിഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ ബിജെപിയുടെ ബി ടീമായി കോൺഗ്രസ് അധഃപതിച്ചെന്നും കെജ്‌രിവാളിന്റെ അറസ്റ്റിൽ സന്തോഷിച്ചവർക്ക് കോടതി നടപടി തിരിച്ചടിയായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

article-image

dasdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed