മൈസൂരുവിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു
ഷീബ വിജയൻ
കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് മൈസൂരു എക്സ്‌പ്രസ് ഹൈവേയിൽ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളി യുവാക്കൾ മരണപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 4:10-ഓടെ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു സംഭവം. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരണപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
qweewwe



