പൂച്ചയെ വളർത്താൻ സമ്മതിക്കാത്തതിൽ മനംനൊന്ത് യുവ ഡോക്ടർ തൂങ്ങിമരിച്ചു


ഷീബ വിജയൻ

ഹൈദരാബാദിലെ അൽവാൽ സ്വദേശിനിയായ പ്രിൻസി (23) എന്ന യുവ ഡോക്ടറെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഴ്ചകൾക്ക് മുൻപ് വീട്ടിലേക്ക് കൊണ്ടുവന്ന പൂച്ചയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പൂച്ചയെ വീട്ടിൽ താമസിപ്പിച്ചതിന് പിന്നാലെ പ്രിൻസിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് വീട്ടുകാർ ഇതിനെ എതിർത്തിരുന്നു.

വെള്ളിയാഴ്ച വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് പ്രിൻസി ഈ കടുംകൈ ചെയ്തത്. ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

article-image

wsdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed