തോമസ് ഐസക് മാപ്പ് പറയേണ്ടതില്ല; ആ പ്രയോഗത്തിൽ എനിക്ക് വിഷമമില്ല: രമേശ് പിഷാരടി


ഷീബ വിജയൻ

പാലക്കാട്: തനിക്കെതിരായ 'കോമാളി' പരാമർശത്തിൽ മുൻമന്ത്രി തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി രമേശ് പിഷാരടി. തോമസ് ഐസക് തന്നോട് ക്ഷമാപണം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾ തനിക്ക് ഒരു തരത്തിലുള്ള മനോവിഷമവും ഉണ്ടാക്കിയിട്ടില്ലെന്നും പിഷാരടി പറഞ്ഞു. വ്യക്തിപരമായി താൻ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെളിവാരിയെറിയുന്ന രാഷ്ട്രീയത്തിൽ നിന്നും താൻ മാറിനിൽക്കുകയാണെന്ന് പിഷാരടി വ്യക്തമാക്കി. മുൻപ് മുകേഷിനും ഇന്നസെന്റിനും വേണ്ടി പ്രചാരണത്തിന് പോയിട്ടുള്ള കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. പലസ്തീൻ വിഷയത്തിൽ താൻ നടത്തിയ പ്രസംഗത്തിന്റെ ചെറിയ ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ച് തന്നെ 'അര സംഘി' എന്ന് വിളിക്കുന്നവരോട്, 'പൂർണ്ണ സംഘി' എന്ന് വിളിച്ചില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇത്തരം സൈബർ ആക്രമണങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും സ്ഥാനാർത്ഥി പാലക്കാട് പറഞ്ഞു.

article-image

sadasdsaas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed