ബഹ്‌റൈന് നേരെ ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; 429 എണ്ണം തകർത്തെന്ന് ബി.ഡി.എഫ്


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (BDF). ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 147 മിസൈലുകളും 282 ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ജനറൽ കമാൻഡ് അറിയിച്ചു. സൈന്യത്തിന്റെ ഉയർന്ന പോരാട്ടവീര്യത്തിലും പ്രവർത്തനക്ഷമതയിലും അഭിമാനമുണ്ടെന്നും രാജ്യത്തിൻ്റെ ആകാശം പൂർണ്ണ സുരക്ഷിതമാണെന്നും ബി.ഡി.എഫ് വ്യക്തമാക്കി.

സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യുഎൻ ചാർട്ടറിൻ്റെയും ലംഘനമാണെന്നും ഇത് പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. സൈനികരുടെ മികച്ച പ്രകടനം രാജ്യത്തിന് ഉറച്ച ആത്മവിശ്വാസം നൽകുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. അപകടം നടന്ന സ്ഥലങ്ങളിൽ നിന്നും സംശയാസ്പദമായ വസ്തുക്കളിൽ നിന്നും പൂർണ്ണമായും അകന്നു നിൽക്കണം. സൈനിക നീക്കങ്ങളോ തകർന്നുവീണ അവശിഷ്ടങ്ങളോ ക്യാമറയിൽ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും മുന്നറിയിപ്പുകളും മാത്രം പിന്തുടരണമെന്നും ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.

article-image

eew3erwrew

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed