ബി. ഗോപാലകൃഷ്ണനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ; വിദ്വേഷ പ്രസംഗത്തിന് ബിജെപി നേതാവിനെതിരെ കേസ്


ഷീബ വിജയൻ

തിരുവനന്തപുരം: ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്ന ബി. ഗോപാലകൃഷ്ണന്റെ പരാമർശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഗുരുവായൂരിൽ വിശ്വാസിയായ ഒരു എംഎൽഎ വേണമെന്ന് പറയുന്നതിൽ തെറ്റില്ലെന്നും ശബരമലയിലെയും ഗുരുവായൂരിലെയും പണം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾ മതത്തെക്കുറിച്ച് സംസാരിച്ചാൽ മാത്രം വിദ്വേഷ പ്രസംഗമായി കാണുന്നതിനെ അദ്ദേഹം വിമർശിച്ചു.

അതേസമയം, പ്രകോപനപരമായ പ്രസംഗം നടത്തിയ ബി. ഗോപാലകൃഷ്ണനെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ മണ്ഡലം വരണാധികാരി എസ്. ഷീബ നൽകിയ പരാതിയിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയതിനും വിദ്വേഷം പടർത്താൻ ശ്രമിച്ചതിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

article-image

rffrdrfedfredw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed