യുഎഇ ടൂർ വുമൺ 2023 സൈക്ലിംഗ് ഇവന്റുമായി ബന്ധപ്പെട്ട് ദുബൈയിലെ റോഡുകൾ അടച്ചിടും


യുഎഇ ടൂർ വുമൺ 2023 സൈക്ലിംഗ് ഇവന്റുമായി ബന്ധപ്പെട്ട് ദുബൈയിലെ ഒന്നിലധികം റോഡുകൾ താൽക്കാലികമായി അടയ്ക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:30 മുതൽ 5:00 മണി വരെ അടച്ചിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പോർട്ട് റാഷിദ് മുതൽ അൽ ഖലീജ് സ്ട്രീറ്റ്, ഇൻഫിനിറ്റി ബ്രിഡ്ജ്, ബനിയാസ് റോഡ്, അൽ റബത്ത് സ്ട്രീറ്റ്, ട്രിപ്പോളി സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ്, മനാമ സ്ട്രീറ്റ്, റാസൽ ഖോർ സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, അൽ ഹാദിഖ സ്ട്രീറ്റ്, അൽ വാസൽ സ്ട്രീറ്റ് എന്നിവയായിരിക്കും ഉമ്മു സുഖീം സ്ട്രീറ്റ്, അൽ ഖുദ്ര സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ്, ദുബായ് സ്പോർട്സ് സിറ്റി, അൽ ഫെയ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സർവീസ് റോഡ്, കിംഗ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് സ്ട്രീറ്റ്, ദുബായ് ഹാർബർ എന്നീ റോഡുകളായിരിക്കും യുഎഇ ടൂർ വുമൺ 2023 സൈക്ലിംഗ് ഇവന്റുമായി ബന്ധപ്പെട്ട് അടയ്ക്കുക.

കാലതാമസം ഒഴിവാക്കാൻ വാഹനമോടിക്കുന്നവരോട് യാത്ര നേരത്തെ ആരംഭിക്കാനും ബദൽ റോഡുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്താനും ആർടിഎ നിർദ്ദേശിച്ചിട്ടുണ്ട്.

 

ടൂറിന്റെ ആകെ ദൂരം 468 കിലോമീറ്ററാണ്, അതിൽ 4 ഘട്ടങ്ങൾ ആയാണ് സൈക്ലിംഗ് നടത്തുക.

 

ഘട്ടം 1: പോർട്ട് റാഷിദ് − ദുബായ് ഹാർബർ (109 കി.മീ.)

 

ഘട്ടം 2: അൽ ദഫ്ര കാസിൽ − അൽ മിർഫ (133 കി.മീ.)

 

ഘട്ടം 3: ഹസ്സ ബിൻ സായിദ് സ്റ്റേഡിയം − ജബൽ ഹഫീത് (107 കി.മീ.)

 

ഘട്ടം 4: ഫാത്തിമ ബിൻത് മുബാറക് ലേഡീസ് സ്പോർട്സ് അക്കാദമി − അബുദാബി ബ്രേക്ക് വാട്ടർ (119 കി.മീ).

 

2023 ഫെബ്രുവരി 20 മുതൽ 26 വരെ നടക്കുന്ന പുരുഷന്മാരുടെ യുഎഇ ടൂറിന്റെ അഞ്ചാം പതിപ്പിന് മുന്നോടിയായായാണ് ഉദ്ഘാടനമായ വനിതാ യുഎഇ ടൂർ 2023 യുഎഇയിൽ ഉടനീളം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

എലിസബത്ത് രാജ്ഞി 2ന് മുന്നിൽ ആരംഭിക്കുന്ന ഈ ഇവന്റിൽ 5 ദിവസങ്ങളിലായി 20 അന്താരാഷ്ട്ര ടീമുകൾ മത്സരിക്കും.

article-image

tigio

You might also like

Most Viewed