മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍: റിപ്പോർട്ട്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിക്ഷേപം നടത്താന്‍ ഖത്തറിന് താല്‍പര്യമുള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആദ്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും പിന്നീട് ലിവര്‍പൂളിന്റെയും പേരുകള്‍ ഉയര്‍ന്നുകേട്ടു. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റിന്റെ റഡാറിലെ പുതിയ ക്ലബ്ബെന്നാണ് സൂചന. 2011 ല്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ ഖത്തര്‍ ശ്രമം നടത്തിയിരുന്നു.
നിലവിലെ ക്ലബ് ഉടമകളായ ഗ്ലേസര്‍ കുടുംബം ഓഹരികൈമാറ്റത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 6 ബില്യണ്‍ ഡോളര്‍ കണ്ടെത്തുകയാണ്
അവരുടെ ലക്ഷ്യം. ഇതോടൊപ്പം ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡ് പുതുക്കി പണിയാനും പദ്ധതിയുണ്ട്. എന്നാല്‍ ഭാഗികമായി ഓഹരി ലഭിക്കുന്നതിന് പകരം ക്ലബ്ബിന്‍റെ പൂര്‍ണ ഉടമസ്ഥതയാണ് ഖത്തറിന് താല്‍പര്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് തയ്യാറായിട്ടില്ല.
SFSFSDFFGS