അബൂദബിയിൽ‍ പാസഞ്ചർ‍ ബസ് സർ‍വീസ് നടത്താൻ മുൻകൂർ‍ അനുമതി നിർ‍ബന്ധം


അബൂദബിയിൽ‍ പാസഞ്ചർ‍ ബസ് സർ‍വീസ് നടത്താൻ മുൻകൂർ‍ അനുമതി നിർ‍ബന്ധമാക്കി. ബസ് ഓടിക്കുന്ന ഡ്രൈവർ‍മാർ‍ക്കും പ്രത്യേക അനുമതി വേണം. സുരക്ഷാ മാനദണ്ഡങ്ങൾ‍ പാലിക്കാത്ത വാഹനങ്ങൾ‍ക്ക് അനുമതി ലഭിക്കില്ല.അബൂദബി സംയോജിത ഗതാഗത കേന്ദ്രത്തിന് കീഴിലെ https://asateel.itc.gov.ae എന്ന വെബ്‌സൈറ്റിൽ‍നിന്നാണ് അനുമതികൾ‍ സ്വന്തമാക്കേണ്ടത്. അനുമതികൾ‍ക്ക് ഫീസ് ഈടാക്കില്ല. ഐ.ടി.സിയുടെ മുൻകൂർ‍ അനുമതിയില്ലാതെ ഒരു ബസും യാത്രക്കാർ‍ക്കായി സർ‍വീസ് നടത്താന്‍ പാടില്ല.   

അബൂദബിയിൽ‍ രജിസ്റ്റർ‍ ചെയ്ത വാഹനങ്ങൾ‍ക്കും അബൂദബിക്ക് പുറത്ത് രജിസ്റ്റർ‍ ചെയ്ത വാഹനങ്ങൾ‍ക്കും ഈ നിബന്ധനകൾ‍ ബാധകമാണ്. എയർ‍ കണ്ടീഷൻ‍ സൗകര്യമില്ലാത്ത ബസുകൾ‍ക്ക് അനുമതി ലഭിക്കില്ല. ഡ്രൈവർ‍മാർ‍ക്കും യാത്രക്കാർ‍ക്കും ബാധകമായ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. വാഹനവകുപ്പ് നിർ‍ദേശിക്കുന്ന മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. സർ‍വീസ് നടത്തുന്ന ഓരോ ബസിനും പ്രവർ‍ത്തനാനുമതി നേടുന്നതിന് പുറമെ ഓരോ ഡ്രൈവർ‍മാർ‍ക്കും ഡ്രൈവർ‍ പ്രോഫഷൻ പെർ‍മിറ്റും വേണെന്ന് നിയമം നിഷ്‌കർ‍ഷിക്കുന്നു. നിലവിൽ‍ സർ‍വീസ് നടത്തുന്ന വാഹനങ്ങൾ‍ക്കുള്ള അനുമതി കാലാവധി തീരുന്നത് വരെ നിലനിൽ‍ക്കും. കാലാവധി പിന്നിട്ടാൽ‍ പുതിയ നിയമപ്രകാരമുള്ള അനുമതികൾ‍ നേടിയിരിക്കണം. പുതിയ അനുമതികൾ‍ സ്വന്തമാക്കാന്‍ സെപ്തംബർ‍ 15 വരെ ബസ് ഓപറേറ്റിങ് കമ്പനികൾ‍ക്ക് സമയം അനുവദിക്കും.

    

You might also like

  • Straight Forward

Most Viewed