സംയുക്തസേനാ മേധാവി ഉടൻ


സംയുക്ത സേനാ മേധാവി (സിഡിഎസ്) പദവിയിലേക്ക് ഉടൻ നിയമനം നടത്തുമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.കൂനൂരിലെ ഹെലികോപ്ടർ അപകടത്തിൽ ജനറൽ ബിപിൻ റാവത് മരിച്ചതിനു ശേഷം സിഡിഎസ് പദവി ഒഴിഞ്ഞു കിടക്കുകയാണ്. ആറുമാസം തികഞ്ഞിട്ടും ഉന്നതപദവിയിൽ പകരക്കാരനെ നിയമിക്കാത്തതിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു.

സിഡിഎസ് സ്ഥാനത്തേക്കു മൂന്നു സായുധസേനകളിൽ നിന്നു പരിഗണിക്കപ്പെടേണ്ടവരുടെ യോഗ്യതയിൽ പ്രതിരോധ മന്ത്രാലയം അടുത്തിടെ ഭേദഗതി വരുത്തിയിരുന്നു. ഇതുവരെ സായുധസേനാ മേധാവികളെ മാത്രമാണ് സിഡിഎസ് ആയി നിയമിച്ചിരുന്നത്.

ഇനി മുതൽ കരസേനയിലെ ജനറൽ, ലെഫ്. ജനറൽ, നാവിക സേനയിലെ അഡ്മിറൽ, വൈസ് അഡ്മിറൽ, വ്യോമസേനയിലെ എയർചീഫ് മാർഷൽ, എയർ മാർഷൽ തുടങ്ങി ത്രീ സ്റ്റാർ പദവികളിലിരുന്നു വിരമിച്ച 62 വയസ് തികയാത്തവരെയും പരിഗണിക്കുമെന്നു കേന്ദ്രം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.

You might also like

Most Viewed