യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കാനുള്ള പ്രമേയം പാസാക്കി യുഎഇ ഉപപ്രധാനമന്ത്രി


യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കാനുള്ള പ്രമേയം പാസാക്കി യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു യൂണിറ്റായി ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കാനുള്ള പ്രമേയത്തിനാണ് അദ്ദേഹം അംഗീകാരം നൽകിയത്.

സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യത്തോടെയായിരിക്കും ദേശീയ മാധ്യമ ഓഫീസ് (എൻ.എം.ഒ) പ്രവർത്തിക്കുന്നത്. അബുദാബി ആസ്ഥാനമായിട്ടായിരിക്കും ദേശീയ മാദ്ധ്യമ ഓഫീസിന്റെ പ്രവർത്തനം. യു.എ.ഇയിലും അന്താരാഷ്ട്ര തലത്തിലും എംഎൻഒയ്ക്ക് ഓഫീസുകൾ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed