മധു വധക്കേസിലെ സാക്ഷി കൂറുമാറി


അട്ടപ്പാടിയിൽ‍ ആൾ‍ക്കൂട്ട ആക്രമണത്തിൽ‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ‍ സാക്ഷി കൂറുമാറി. പത്താം സാക്ഷി ഉണ്ണിക്കൃഷ്ണനാണ് വിചാരണയ്ക്കിടെ മൊഴി മാറ്റിയത്. മധു വധക്കേസിലെ സാക്ഷി കൂറുമാറി. ആദ്യത്തെ മൊഴി നിർബന്ധിച്ച് എഴുതി വാങ്ങിയതാണെന്ന് ഇയാൾ പറയുന്നത്.

അതേസമയം നേരത്തെ മധുവിന്റെ സഹോദരിയും മാതാവും സംഭവത്തിൽ ആരൊക്കെയോ ഇടപെടുന്നതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയിൽ‍ ആദിവാസി യുവാവായ മധു ആൾ‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സംഭവം നടന്ന് നാലു വർ‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.

കേസിലെ ആദ്യത്തെ രണ്ടു സ്‌പെഷ്യൽ‍ പബ്ലിക് പ്രോസിക്യൂട്ടർ‍മാരും ഒഴിഞ്ഞത് ഏറെ വിവാദമായിരുന്നു. തുടർ‍ന്ന് അഡ്വ. സി രാജേന്ദ്രനെ സ്‌പെഷ്യൽ‍ പബ്ലിക് പ്രോസിക്യൂട്ടറായും, രാജേഷ് എം മേനോനെ അഡീഷണൽ‍ പബ്ലിക് പ്രോസിക്യൂട്ടറായും സർ‍ക്കാർ‍ നിയമിച്ചു.

You might also like

Most Viewed