മാലിന്യം പൂർണമായും തുടച്ചുനീക്കാൻ പദ്ധതിയിട്ട് ദുബായ് വിമാനത്താവളം


മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതിയുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. പരിസ്ഥിതി ദിനത്തിൽ പുതിയ മാലിന്യ സംസ്കരണ പരിപാടിക്ക് തുടക്കമായി. അടുത്തവർഷം വേനൽക്കാലമാകുമ്പോഴേക്കും പദ്ധതി അതിന്റെ ലക്ഷ്യം കെെവരിക്കും.ദുബായ് വിമാനത്താവളവും ഷാർജ റീസൈക്ലിങ് കമ്പനിയായ ബീആയുമായി ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്.

മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള സംവിധാനമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. അടുത്തവർഷം പകുതിയോടെ വിമാനത്താവളത്തിൽ നിന്നുള്ള 60 ശതമാനത്തോളം മാലിന്യം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ വിവിധ ഭക്ഷണ ശാലകളിൽ നിന്ന് 2000 ടണ്ണിലേറെ ഭക്ഷ്യമാലിന്യം ശേഖരിച്ച് കംബോസ്റ്റ് ചെയുന്ന ഒരു ഭക്ഷ്യ മാലിന്യ സംസ്‌കരണ പദ്ധതിക്കും ലക്ഷ്യമിടുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ദ്രവിക്കുന്നതിലൂടെ പുറംതള്ളുന്ന മീഥെയ്ൻ വാതകം കാർബൺ ഡൈ ഒക്സൈഡിനേക്കാൾ 72 മടങ്ങ് പരിസ്ഥിതിക്ക് ദോഷമായി ഭവിക്കുന്നു. ഇത് തടയാനാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നത്.

മാലിന്യം മണ്ണിലേക്ക് തള്ളുന്നത് ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിമാനത്തിലും വിമാനത്താവളങ്ങളിലും എല്ലാവരുടെയും നിറഞ്ഞ പങ്കാളിത്തത്തോടെ മാലിന്യം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കുമെന്ന് ദുബായ് എയർപോർട്ടിലെ സേഫ്റ്റി ആൻഡ് സസ്റ്റൈനബിലിറ്റി വൈസ് പ്രസിഡന്റ് ജമാൽ സാൽ പറഞ്ഞു.

You might also like

Most Viewed