യു.എ.ഇയുമായി ചരിത്രപരമായ വ്യാപാര കരാർ‍ ഒപ്പിട്ട് ഇസ്രയേൽ‍


യു.എ.ഇയുമായി സ്വതന്ത്ര വ്യാപാര കരാറിൽ‍ ഏർ‍പ്പെട്ട് ഇസ്രയേൽ‍. ഒരു അറബ് രാജ്യവുമായി ഇസ്രയേലുണ്ടാക്കുന്ന ആദ്യത്തെ വ്യാപാര കരാറാണിത്ദു ബായിൽ‍ വെച്ചായിരുന്നു ഇരു രാജ്യങ്ങളും കരാറിൽ‍ ഒപ്പുവെച്ചത്. ഇസ്രയേലിന്റെ സാമ്പത്തിക− വ്യവസായ വകുപ്പ് മന്ത്രി ഒർ‍ന ബർ‍ബിവായ്‌യും യു.എ.ഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ‍− മാരിയുമാണ് കരാറിൽ‍ ഒപ്പുവെച്ചത്. മാസങ്ങൾ‍ നീണ്ടുനിന്ന ഒത്തുതീർ‍പ്പ് ചർ‍ച്ചകൾ‍ക്കൊടുവിലാണ് കരാർ‍ പ്രാവർ‍ത്തികമായിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു ഇരു രാജ്യങ്ങളും ചരിത്രപരമായ മൾ‍ട്ടി ബില്യണ്‍ ഡോളർ‍ കരാറിൽ‍ ഏർ‍പ്പെട്ടത്.

യു.എ.ഇയുടെയും ഇസ്രഈലിന്റെയും 90 ശതമാനം വ്യാപാരങ്ങളും കവർ‍ ചെയ്യുന്ന തരത്തിലാണ് കരാർ‍ തയാറാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങൾ‍ക്കുമിടയിലുള്ള വാർ‍ഷിക വ്യാപാരം 10 ബില്യൺ ഡോളറിലധികമാക്കുകയാണ് കരാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. 2022ൽ‍ 200 കോടിയിലധികം ഡോളറിന്റെ വ്യാപാരം ഇരു രാജ്യങ്ങൾ‍ക്കുമിടയിൽ‍ നടക്കുമെന്നാണ് കണക്കുകൂട്ടൽ‍. ഈ വർ‍ഷാവസാനത്തോടെ ദുബായിൽ‍ 100ലധികം കമ്പനികൾ‍ തുറക്കാന്‍ ഇസ്രയേൽ‍ പദ്ധതിയിടുന്നതായും റിപ്പോർ‍ട്ടുണ്ട്. ഇരു രാജ്യങ്ങൾ‍ക്കുമിടയിൽ‍ വ്യാപാരം നടത്തുന്ന 96 ശതമാനം ഉൽ‍പന്നങ്ങളുടെയും താരിഫ് ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും.

നികുതി നിരക്കുകൾ‍, ഇറക്കുമതി, ഇന്റലക്ച്വൽ‍ പ്രോപ്പർ‍ട്ടി എന്നിവയും കരാറിന്റെ ഭാഗമായി വരുന്നുണ്ട്. ഫുഡ്, മെഡിസിന്‍, ഡയമണ്ട്, ജ്വല്ലറി, വളങ്ങൾ‍, മറ്റ് കെമിക്കലുകൾ‍ എന്നിവയുടെ താരിഫ് കുറക്കാനും തീരുമാനമായിട്ടുണ്ട്. 2020ൽ‍ യു.എസിന്റെ മധ്യസ്ഥതയിൽ‍ നടന്ന ശ്രമങ്ങളായിരുന്നു രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയത്.

You might also like

Most Viewed