കെപിസിസി പ്രസിഡന്റിന്റെ സഹോദരൻ ബിജെപിയിൽ; അംഗത്വം ഇന്ന് സ്വീകരിക്കും


ഷീബ വിജയൻ I കേരളം

കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ഇന്ന് ഔദ്യോഗികമായി ബിജെപിയിൽ ചേരും. കണ്ണൂർ പുതിയതെരുവിൽ നടക്കുന്ന എൻഡിഎ റോഡ് ഷോയുടെ ഭാഗമായി അഴീക്കോട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലാകും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുന്നത്. സദാനന്ദ് ഷെട്ട് താനേവാദ് എംപിയിൽ നിന്നാണ് ഷാജി അംഗത്വം ഏറ്റുവാങ്ങുക.

നേരത്തെ മമ്പറത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത സംവാദ പരിപാടിയിൽ ഷാജി വി. ജോസഫ് എത്തിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അന്ന് ഗ്യാസ് ഏജൻസി ലൈസൻസുമായി ബന്ധപ്പെട്ട ഒരു നിവേദനം സമർപ്പിക്കാനാണ് അദ്ദേഹം എത്തിയത്. എന്നാൽ, രാഷ്ട്രീയമായ ചുവടുമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കൾക്ക് ബിജെപിയിൽ പോകാമെങ്കിൽ തനിക്കും അതിൽ തടസ്സമില്ലെന്നായിരുന്നു ഷാജിയുടെ മറുപടി.

കെപിസിസി അധ്യക്ഷന്റെ കുടുംബത്തിൽ നിന്നുതന്നെ ഒരാൾ ബിജെപിയിലേക്ക് പോകുന്നത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ നീക്കം കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

article-image

asddsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed