ധർമടത്ത് ഹാട്രിക് ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക സമർപ്പിച്ചു


ഷീബ വിജയൻ I കേരളം

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തലശേരി രജിസ്ട്രാർ ഓഫീസിലെത്തി വരണാധികാരി മുൻപാകെയാണ് അദ്ദേഹം പത്രിക നൽകിയത്. തുടർച്ചയായ മൂന്നാം തവണയാണ് മുഖ്യമന്ത്രി ധർമടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി പത്രിക സമർപ്പിക്കാനെത്തിയത്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏഴാമത് തെരഞ്ഞെടുപ്പ് പോരാട്ടമാണിത്. മണ്ഡലത്തിലെ വികസന നേട്ടങ്ങളും സർക്കാരിന്റെ ഭരണത്തുടർച്ചയും മുൻനിർത്തിയാണ് അദ്ദേഹം ഇത്തവണയും മത്സരരംഗത്തിറങ്ങുന്നത്.

പത്രികാ സമർപ്പണത്തിന് ശേഷം മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ എൽഡിഎഫ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ശക്തമായ പ്രചാരണ പരിപാടികളുമായി ഇടത് മുന്നണി ധർമടത്ത് സജീവമാണ്.

article-image

asssasa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed