വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടി; ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല


ഷീബ വിജയൻ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ച കോടതി, വെള്ളാപ്പള്ളി നൽകിയ അപ്പീൽ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. സിംഗിൾ ബെഞ്ച് വിധി പ്രകാരം വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കമുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾ പുറത്തുതന്നെ നിൽക്കേണ്ടി വരും.

കമ്പനി നിയമങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് അന്തരിച്ച പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് വെള്ളാപ്പള്ളിയെ പുറത്താക്കാൻ നേരത്തെ കോടതി ഉത്തരവിട്ടത്. എസ്എൻഡിപി യോഗത്തിന്റെ താത്കാലിക ഭരണത്തിനായി സർക്കാർ നോമിനികളെ ഉൾപ്പെടുത്തി പുതിയ ഡയറക്ടർ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനായുള്ള പുതിയ അംഗങ്ങളുടെ പട്ടിക വരുന്ന തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

article-image

adswqwaeswq

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed