മലയാളി യുവാവ് സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ തളർന്നു വീണു മരിച്ചു


കാസർകോട് അച്ചാംതുരുത്തി സ്വദേശിയായ യുവാവ് അബുദാബിയിൽ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ തളർന്നു വീണു മരിച്ചു. പടിഞ്ഞാറെമാടിലെ പാചകവിദഗ്ധൻ എ.കെ.രാജുവിന്റെയും ടി.വി.പ്രിയയുടെയും മകൻ അനന്തുരാജ് (ഉണ്ണി∠24) ആണു മരിച്ചത്.

അബുദാബി ഫ്യൂച്ചർ പൈപ്പ് ഇൻഡസ്ട്രീയൽ കമ്പനിയിലെ മിഷ്യൻ ഓപ്പറേറ്ററായിരുന്നു. ഏതാനും മാസം മുൻപ് നാട്ടിൽ വച്ചു വിവാഹം ഉറപ്പിച്ച ശേഷമാണു ജോലി സ്ഥലത്തേക്കു മടങ്ങിയത്. കബഡി താരമായിരുന്നു.

പടന്നക്കട് നെഹ്റു കോളജ് 2ാം വർഷ ബിരുദ വിദ്യാർഥിനി ആതിര രാജു ഏക സഹോദരിയാണ്. 

You might also like

  • Straight Forward

Most Viewed