പരശുറാം എക്‌സ്പ്രസ് നാളെ മുതൽ‍ ഷൊർ‍ണൂർ‍ വരെ ഓടും


മംഗലാപുരം−നാഗർ‍കോവിൽ‍ പരശുറാം എക്‌സ്പ്രസ് നാളെ മുതൽ‍ ഷൊർ‍ണൂർ‍ വരെ ഓടും. യാത്രക്കാരുടെ പരാതിയെത്തുടർ‍ന്നാണ് റെയിൽ‍വേയുടെ തീരുമാനം. കോട്ടയം പാത ഇരട്ടിപ്പിക്കലിനെ തുടർ‍ന്ന് വിവിധ ട്രെയിനുകൾ‍ ഇന്നലെ മുതൽ‍ റദ്ദാക്കിയിരുന്നു.

എന്നാൽ‍, ട്രെയിനുകൾ‍ കൂട്ടത്തോടെ റദ്ദാക്കിയത് മലബാർ‍ മേഖലയിൽ‍ യാത്രാദുരിതം വർദ്ധിപ്പിക്കുമെന്ന് ആക്ഷേപം ഉയർ‍ന്നിരുന്നു. 

ഇന്ന് മുതൽ‍ ഈ മാസം 29 വരെ കോട്ടയം വഴിയുള്ള 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed