ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. 83 രാജ്യങ്ങളിൽ നിന്ന് ആയിരത്തി അഞ്ഞൂറിലേറെ പ്രസാധകർ മേളയിലെത്തിയിട്ടുണ്ട് . 150 മലയാള പുസ്തകങ്ങളും മേളയിൽ പ്രകാശനം ചെയ്യും. ഷാർജ എക്‌സ്‌പോ സെന്ററിൽ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസി അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്തു. 'എല്ലായ്‌പ്പോഴും ശരിയായ ഒരു പുസ്തകം ഉണ്ട്' എന്നതാണ് ഈ വർഷത്തെ പുസ്തകോത്സവത്തിന്റെ പ്രമേയം. നോബേൽ ജേതാവ് അബ്ദുറസാഖ് ഗുർനാ, ജ്ഞാനപീഠ ജേതാവ് അമിതവ് ഘോഷ്, ചേതൻ ഭഗത്, രവീന്ദർ സിങ്, അർഫീൻ ഖാൻ, ജെയ് ഷെട്ടി, പ്രണയ് ലാൽ, വീർ സംഘ്വി തുടങ്ങിയ പ്രമുഖർ മേളയിൽ അതിഥികളായി എത്തും.