ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി


തിരുവനന്തപുരം: നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി. നടൻ നിയമം പാലിക്കാതെ രണ്ട് കാറുകൾ ഉപയോഗിക്കുന്നതായി പരാതി. കളമശേരി സ്വദേശി മനാഫ് പുതുവായിയാണ് എറണാകളും ആർ ടി ഒയ്ക്ക് പരാതി നൽകിയത്. സുരക്ഷാ നന്പർ പ്ലേറ്റ് അഴിച്ചുമാറ്റി ഫാൻസി നന്പർ പ്ലേറ്റ് ഘടിപ്പിച്ചെന്നും ഒരു കാർ ഹരിയാന രജിസ്ട്രേഷനിൽ ഉള്ളതാണെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതികളിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.

അതേസമയം ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾ ഒളിവിൽ ആയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ട് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed