ദുബൈ പൊലീസിന്റെ ഫസ്റ്റ് റെസ്‌പോണ്ടർ‍ ഫോഴ്‌സിലേക്ക് ആദ്യ ബാച്ച് വനിതാ ഓഫീസർ‍മാർ‍ ചുമതലയേറ്റു


ദുബൈ: ദുബൈ പൊലീസിന്റെ ഫസ്റ്റ് റെസ്‌പോണ്ടർ‍ ഫോഴ്‌സിലേക്ക് ആദ്യ ബാച്ച് വനിതാ ഓഫീസർ‍മാർ‍ ചുമതലയേറ്റു. അടിയന്തര സാഹചര്യങ്ങൾ‍, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങൾ‍ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക സേനയിലേക്കാണ് പുതിയ ഉദ്യോഗസ്ഥരുടെ നിയമനം. ദുബൈ പൊലീസ് അക്കാദമിയുടെ 36−ാമത് ബാച്ചിലെ 31 മുതിർ‍ന്ന വനിതാ കേഡറ്റുകളാണ് ചുമതലയേറ്റത്. ഷാർ‍പ് ഷൂട്ടിങ്ങ് ഉൾ‍പ്പെടെയുള്ളവയിൽ‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ഇവർ‍.

സ്‌ഫോടകവസ്തുക്കൾ‍ കൈകാര്യം ചെയ്യുക, അപകടകരമായി ഓടിക്കുന്ന വാഹനങ്ങൾ‍ നിർ‍ത്തുക, സഞ്ചരിക്കുന്ന വാഹനങ്ങളിൽ‍ നിന്ന് എതിരാളികളെ വെടിവെക്കുക എന്നിവയിലും ഇവർ‍ക്ക് വേണ്ട ട്രെയിനിങ് ലഭിച്ചിട്ടുണ്ട്. കൂടാതെ അപകടമുണ്ടാകുന്ന സന്ദർ‍ഭങ്ങളിൽ‍ പ്രാഥമിക ശുശ്രൂഷ നൽ‍കാനും ഈ സംഘത്തെ പരിശീലിപ്പിച്ചിട്ടുണ്ട്.

You might also like

Most Viewed