നാല് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ

ദുബൈ: ഇന്ത്യക്കു പുറമേ നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണ് തീരുമാനം.