280 ഓളം ഓക്സിജൻ സിലിണ്ടറുകൾക്ക് വേണ്ട ധനസഹായം നൽകി ബഹ്റൈൻ കേരളീയ സമാജം

മനാമ: ഇന്ത്യയിൽ കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതിയുടെ ആഹ്വാനപ്രകാരം ഓക്സിജൻ സിലിണ്ടറുകൾക്ക് വേണ്ടി വിവിധ സുമനസ്കരിൽ നിന്ന് സ്വരൂപിച്ച ധനസഹായം ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ഇന്ത്യൻ എംബസിക്ക് കൈമാറി. 280 ഓളം ഓക്സിജൻ സിലിണ്ടറുകൾക്ക് വേണ്ട പണമാണ് ബഹ്റൈൻ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നെർബു നോഗിക്ക് കൈമാറിയത്. കേരള സർക്കാറിൻ്റെ ആഹ്വാനപ്രകാരം സംസ്ഥാനത്തും സിലിണ്ടർ ലഭ്യത ഉറപ്പു വരുത്താനുള്ള യജ്ഞം കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.