ലോകത്തെ വേഗതയേറിയ മൊബൈല്‍ നെറ്റ്‍വര്‍ക്ക്: യുഎഇ ഒന്നാം സ്ഥാനത്ത്


 

ദുബൈ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‍വര്‍ക്ക് യുഎഇയിലെ ഇത്തിസാലാത്തിന്റേതാണെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് വേഗത കണക്കാക്കുന്ന 'സ്‍പീഡ് ടെസ്റ്റിന്റെ' ഈ വര്‍ഷത്തെ രണ്ടും മൂന്നും പാദങ്ങളിലെ കണക്കുകള്‍ പ്രകാരമാണ് ഇത്തിസാലാത്ത് ഒന്നാമത് എത്തിയത്. ലോകമെന്പാടും നെറ്റ്‍വര്‍ക്ക് വേഗത കണക്കാക്കുന്നതിന് വ്യാപകമായി ഉപയോഗിച്ചുവരുന്ന വെബ്‍സൈറ്റാണ് സ്‍പീഡ്ടെസ്റ്റിന്റേത്. ആഗോള തലത്തില്‍ വിവിധ സേവനദാതാക്കളുടെ മൊബൈല്‍ നെറ്റ്‍വര്‍‌ക്ക് വേഗത അടിസ്ഥാനമാക്കി സ്‍പീഡ് സ്‍കോറുകൾ നല്‍കയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതനുസരിച്ച് യുഎഇയിലെ ഇത്തിസാലാത്തിന് 98.78 ആണ് സ്‍കോർ. ദക്ഷിണ കൊറിയയിലെ എസ്.കെ ടെലികോം ആണ് രണ്ടാമത്. ഖത്തറിലെ ഉറിഡൂ, ബള്‍ഗേറിയയിലെ വിവകോം, നെതല്‍ലന്‍ഡ്സിലെ ടി-മൊബൈല്‍, കാനഡയിലെ ടെലസ്, നോര്‍വേയിലെ ടെല്‍നോർ, അല്‍ബേനിയയിലെ വോഡഫോണ്‍. ചൈനയിലെ ചൈന മൊബൈല്‍ തുടങ്ങിയവയാണ് തുടര്‍ന്നുള്ള മറ്റ് സ്ഥാനങ്ങളിലുള്ളത്.

You might also like

  • Straight Forward

Most Viewed