എൽ.ജെ.ഡി-ജെ.ഡി.എസ് ലയനം ഉടനെന്ന് മാത്യു ടി. തോമസ്


കൊച്ചി: ഇടതുമുന്നണിയിലെ കക്ഷികളായ എൽജെഡിയും ജെഡിഎസും തമ്മിലുള്ള ലയന ചർച്ചകൾക്ക് വേഗം കൂടി. ഇരു പാർട്ടികളുടെയും നേതാക്കൾ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തും. മന്ത്രി കെ കൃഷ്ണൻകുട്ടി, മുൻ മന്ത്രി മാത്യു ടി തോമസ് എന്നിവരും എൽജെഡി നേതാവും രാജ്യസഭാംഗവുമായ എംവി ശ്രേയാംസ്‌കുമാറും കൊച്ചിയിൽ ചർച്ചയിൽ പങ്കെടുക്കും. ഇരു പാർട്ടികളും തമ്മിലുള്ള ലയനം എത്രയും വേഗം ഉണ്ടാകുമെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇരുപാർട്ടികളും തമ്മിൽ നേരത്തെ ധാരണയായതാണ്. അവസാനഘട്ട നടപടികൾക്കുള്ള താമസം മാത്രമേയുള്ളൂ. എൽഡിഎഫിൽ ശക്തമായ ഒരു ജനതാദളാണ് വേണ്ടത്. ലയനം സംബന്ധിച്ചുള്ള ഉപാധികൾ ജെഡിഎസ് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും മാത്യു ടി തോമസ് പ്രതികരിച്ചു.

You might also like

  • Straight Forward

Most Viewed