ദുബൈയിൽ വിവാഹ പാർട്ടികൾക്ക് അനുമതി; 200 പേർക്ക് പങ്കെടുക്കാം


ദുബൈ: ദുബൈയിൽ വിവാഹ പാർട്ടികളും ചെറിയ സാമൂഹിക പരിപാടികളും നടത്താൻ അനുമതി. ഹോട്ടലുകളിലും ഹാളുകളിലും വിവാഹ വേദികളിലും പരമാവധി 200 പേരെ പങ്കെടുപ്പിച്ച് കല്യാണ പാർട്ടികൾ നടത്താമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.വീടുകളിലും ടെന്റുകളിലും 30 പേർക്ക് പങ്കെടുക്കാം. നാല് ചതുരശ്ര അടിയിൽ ഒരാൾ എന്ന രീതിയിൽ സാമൂഹിക അകലം പാലിക്കണം. നാലുമണിക്കൂറിൽ കൂടുതൽ പരിപാടി നീണ്ടുപോകരുത്. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും പങ്കെടുക്കാതിരിക്കാൻ ശ്രമിക്കണം. എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. സീറ്റുകളിൽ ഇരിക്കുന്ന സമയത്ത് മാത്രം മാസ്കുകൾ മാറ്റാം. ഒരു ടേബിളിന് ചുറ്റും അഞ്ചു പേരിൽ കൂടുതൽ ഇരിക്കരുത്.   

നേർക്കുനേരെ ഇരിക്കുന്നത് ഒഴിവാക്കണം. ഓരോരുത്തർക്കുമിടയിൽ ഒന്നര മീറ്റർ അകലം പാലിക്കണം. ഓരോ ടേബിളും തമ്മിൽ രണ്ടു മീറ്റർ അകലമുണ്ടായിരിക്കണം. ഹസ്തദാനം, ചുംബനം, ആേശ്ലഷണം തുടങ്ങിയവ ഒഴിവാക്കണം.   ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഹോട്ടലുകൾക്കും ഹാളുകൾക്കും മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിച്ചാൽ പിഴ അടക്കമുള്ള നടപടികൾ നേരിടേണ്ടിവരും.  

മാർച്ച് 16നാണ് രാജ്യത്തെ വിവാഹ ആഘോഷങ്ങൾക്ക് വിലക്കേർ െപ്പടുത്തിയിരുന്നത്.  വിവാഹ പാർട്ടികൾക്ക് അനുമതി നൽകിയത് പ്രവാസി സമൂഹത്തിനും ആശ്വാസം പകരുന്ന നടപടിയാണ്. അഞ്ചുപേരിൽ കൂടുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിന് വിലക്കുണ്ടായിരുന്നതിനാൽ പ്രവാസികൾ കുടുംബാംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് വിവാഹം നടത്തിയിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed