മസ്ജിദുന്നബവി അണുമുക്തമാക്കാൻ സ്മാർട്ട് റോബോട്ട്

മദീന: മസ്ജിദുന്നബവി അണുമുക്തമാക്കാൻ സ്മാർട്ട് റോേബാട്ട്. സ്മാർട്ട് റോബോട്ട് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. പള്ളിക്കകത്തും അനുബന്ധ കെട്ടിടങ്ങളിലും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനു വേണ്ടിയാണ് സ്മാർട്ട് റോേബാട്ട്. നൂതന സാേങ്കതികതയും ഉയർന്ന പ്രവർത്തനക്ഷമതയുമുള്ളതാണ് റോബോട്ട്. അടുത്തിടെയാണ് മസ്ജിദുൽ ഹറാമിെൻറ അടച്ചിട്ട ഭാഗങ്ങളിൽ അണുമുക്തമാക്കാൻ സ്മാർട്ട് റോബോട്ട് പ്രവർത്തിപ്പിക്കൽ ആരംഭിച്ചത്.