ദുരന്തമായി കുടിവെള്ള പൈപ്പ്: അൽ ഐനിൽ വാട്ടർ കൂളറിൽ നിന്ന് ഷാക്കറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ഷീബ വിജയൻ
ദുബൈ: അൽ ഐനിൽ പൊതു വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് (8) മരിച്ചു. പുതിയ അധ്യയന വർഷത്തിനായി പഠനോപകരണങ്ങൾ ഒരുക്കിവെച്ച് ആവേശത്തോടെ കാത്തിരിക്കെയാണ് ദുരന്തം.
സഹോദരനും കൂട്ടുകാർക്കുമൊപ്പം വീടിനടുത്തുള്ള പാർക്കിൽ കളിക്കുന്നതിനിടെ വെള്ളം കുടിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. മറ്റൊരു കുട്ടി കൂളറിൽ തൊട്ട് വീണത് തമാശയാണെന്ന് കരുതി സഹായിക്കാൻ ചെല്ലുകയായിരുന്നു വലീദ്. ഒപ്പമുണ്ടായിരുന്ന സഹോദരൻ അഹമ്മദ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി പ്രവാഹം തിരിച്ചറിഞ്ഞ് പിന്മാറുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊതുസ്ഥലങ്ങളിലെ വൈദ്യുതോപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നിർദ്ദേശം നൽകി.
asdsdsdss

