കാരുണ്യത്തിന്റെ ഉദാത്ത മാതൃക: പിഞ്ചുകുഞ്ഞിന്റെ 23 കോടിയുടെ ചികിത്സ ഏറ്റെടുത്ത് ദുബായ് ഭരണാധികാരി


ഷീബ വിജയൻ

സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന അപൂർവ്വ രോഗം ബാധിച്ച ഒരു വയസ്സുള്ള ജോർദാനിയൻ ബാലികയുടെ 23 കോടി രൂപയോളം വരുന്ന മുഴുവൻ ചികിത്സാച്ചെലവും ഏറ്റെടുത്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കാത്തിയ അബു അൽ-സൗദ് എന്ന കുഞ്ഞിന്റെ ജീവൻരക്ഷാ ചികിത്സ ദുബായിലെ അൽ ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടക്കും.

രണ്ടു വയസ്സിന് മുൻപ് തന്നെ നൽകേണ്ട അപൂർവ്വമായ ജീൻ തെറാപ്പി കുത്തിവെപ്പിന് ആവശ്യമായ തുക താങ്ങാൻ കുടുംബത്തിന് സാധിക്കുമായിരുന്നില്ല. തുടർന്ന് സോഷ്യൽ മീഡിയ വഴി ഫണ്ട് ശേഖരണം നടത്തവേയാണ് സംഭവം ദുബായ് ഭരണാധികാരിയുടെ ശ്രദ്ധയിൽപ്പെടുന്നത്. മുൻപും സമാനമായ രീതിയിൽ അപൂർവ്വ രോഗങ്ങൾ ബാധിച്ച നിരവധി കുട്ടികളുടെ ചികിത്സാച്ചെലവ് ഷെയ്ഖ് മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

article-image

sadsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed