ഷാർജയിൽ ജനലിലൂടെ താഴേക്ക് നോക്കുന്നതിനിടെ വീണ് മലയാളി ബാലിക മരിച്ചു


ഷീബ വിജയൻ

ഷാർജ അൽ നബ്ബയിലെ മൂന്നാം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ജനലിൽ നിന്ന് വീണ് ഏഴു വയസ്സുകാരിയായ മലയാളി പെൺകുട്ടി സഫ മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെയും മുർഷിദയുടെയും മകളാണ്. അച്ഛൻ താഴെ കാർ പാർക്ക് ചെയ്യാൻ പോയ സമയം സ്ലൈഡിങ് വിൻഡോ തുറന്ന് താഴേക്ക് നോക്കിയപ്പോൾ ബാലൻസ് തെറ്റി വീണതാകാമെന്നാണ് നിഗമനം. സംഭവം നടക്കുമ്പോൾ അമ്മ ജോലിസ്ഥലത്തായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 11-ഓടെ മരണം സംഭവിച്ചു. അജ്മാനിലെ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് സഫ. അടുത്തിടെയാണ് ഇവർ നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

article-image

ോ്േ്േ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed