49 ഡിഗ്രി ചൂടിനിടെ ശക്തമായ പൊടിക്കാറ്റും മഴയും! യുഎഇയിൽ കാലാവസ്ഥ മാറുന്നു


ഷീബ വിജയൻ

ദുബൈ: യുഎഇയിലെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും.

മഴയ്ക്കൊപ്പം മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം. കാറ്റിന്റെ വേഗത 45 കിലോമീറ്റർ വരെ ഉയരുന്നത് ശക്തമായ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയുന്നതിനും ഇടയാക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉയർന്ന താപനില 49 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. അബൂദബിയിൽ 32°C മുതൽ 46°C വരെയും ഷാർജയിൽ 31°C മുതൽ 44°C വരെയും ദുബൈയിൽ 33°C മുതൽ 43°C വരെയും താപനില രേഖപ്പെടുത്തും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.

article-image

dffffddfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed