കേരളത്തിൽ ഇന്ന് 1608 പേർക്ക് കോവിഡ്: 1409 പേർക്ക് സന്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1608 പേർക്ക് കോവിഡ്−19 സ്ഥിരീകരിച്ചു. 1409 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 112 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 803 പേർ രോഗമുക്തി നേടി. കോവിഡ് മൂലം ഇന്ന് ഏഴ് മരണം സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പത്രക്കുറിപ്പിൽ അറിയിച്ചു.
മലപ്പുറം 362, തിരുവനന്തപുരം 321, കോഴിക്കോട് 151, ആലപ്പുഴ 118, എറണാകുളം 106, കൊല്ലം 91, തൃശൂർ 85, കാസർഗോഡ് 81, പാലക്കാട് 74, കണ്ണൂർ 52, പത്തനംതിട്ട 49, വയനാട് 48, കോട്ടയം 39, ഇടുക്കി 31 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരം ജില്ലയിലെ 313 പേർക്കും, മലപ്പുറം ജില്ലയിലെ 307 പേർക്കും, കോഴിക്കോട് ജില്ലയിലെ 134 പേർക്കും, ആലപ്പുഴ ജില്ലയിലെ 106 പേർക്കും, എറണാകുളം ജില്ലയിലെ 99 പേർക്കും, കൊല്ലം ജില്ലയിലെ 86 പേർക്കും, തൃശൂർ ജില്ലയിലെ 77 പേർക്കും, കാസർഗോഡ് ജില്ലയിലെ 71 പേർക്കും, പാലക്കാട് ജില്ലയിലെ 49 പേർക്കും, കണ്ണൂർ ജില്ലയിലെ 47 പേർക്കും, വയനാട് ജില്ലയിലെ 40 പേർക്കും, കോട്ടയം ജില്ലയിലെ 33 പേർക്കും, പത്തനംതിട്ട ജില്ലയിലെ 31 പേർക്കും, ഇടുക്കി ജില്ലയിലെ 16 പേർക്കുമാണ് ഇന്ന് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

