ദുബൈയിൽ നടപടി ശക്തം: 2026 ആദ്യ പകുതിയിൽ പിടിച്ചെടുത്തത് 497 വാഹനങ്ങൾ
ഷീബ വിജയൻ
ദുബൈ: 2026 ആദ്യ പകുതിയിൽ ഗതാഗത നിയമലംഘനങ്ങളെ തുടർന്ന് ദുബൈ പൊലീസ് പിടിച്ചെടുത്തത് 497 വാഹനങ്ങൾ. പിഴ അടയ്ക്കാത്തവർക്കും വാഹന രജിസ്‌ട്രേഷൻ പുതുക്കാത്തവർക്കും എതിരെയാണ് അധികൃതർ നടപടി ശക്തമാക്കിയത്.
ചില വാഹനങ്ങൾക്ക് പതിനായിരക്കണക്കിന് ദിർഹം പിഴ ചുമത്തിയിട്ടുണ്ടെന്നും നിരവധി ഉടമകൾ വർഷങ്ങളായി വാഹന രജിസ്‌ട്രേഷൻ പുതുക്കിയിട്ടില്ലെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ പറഞ്ഞു.
പിഴ കുടിശ്ശിക അവഗണിക്കുന്നത് വാഹന കണ്ടുകെട്ടൽ, നിയമനടപടി, വലിയ സാമ്പത്തിക ബാധ്യത, വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കൽ എന്നിവക്ക് കാരണമാകുമെന്നും ബ്രിഗേഡിയർ സുവൈദാൻ പറഞ്ഞു.
രജിസ്റ്റർ ചെയ്യാത്ത വാഹനം ഓടിക്കുന്നത് ഡ്രൈവറുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷക്ക് ഗുരുതര അപകടസാധ്യത സൃഷ്ടിക്കുമെന്നും വാഹനം സാങ്കേതിക പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെങ്കിൽ ഇത് കൂടുതൽ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
cxdddssd

