ബാഗിൽ നിന്ന് ഇനി ലാപ്ടോപ്പും ലിക്വിഡും പുറത്തെടുക്കേണ്ട: വിമാനത്താവള പരിശോധനകളിൽ വൻ മാറ്റവുമായി ദുബൈ


ഷീബ വിജയൻ

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സുരക്ഷാ പരിശോധനകൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കുന്നതിനായി അത്യാധുനിക സെക്യൂരിറ്റി സ്കാനറുകൾ ഘടിപ്പിച്ചു വരുന്നു. ഇനിമുതൽ ഹാൻഡ് ബാഗേജുകളിൽ നിന്ന് ലാപ്ടോപ്പുകളും ലിക്വിഡുകളും (ദ്രാവകങ്ങൾ) പുറത്തെടുക്കാതെ തന്നെ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. ടെർമിനൽ 1, കോൺകോഴ്സ് ബി എന്നിവടങ്ങളിലടക്കം വിമാനത്താവളത്തിൽ നടക്കുന്ന വിപുലമായ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ സെക്യൂരിറ്റി മെഷീനുകൾക്ക് പകരം പുതിയ സാങ്കേതികവിദ്യ ഘട്ടംഘട്ടമായി നടപ്പാക്കുകയാണെന്ന് ദുബൈ എയർപോർട്ട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി.

പുതിയ സ്കാനറുകൾ പ്രവർത്തനസജ്ജമായ ട്രാക്കുകളിൽ യാത്രക്കാർ ഇനി ബാഗുകൾ തുറന്ന് സാധനങ്ങൾ ഓരോന്നായി മാറ്റേണ്ടതില്ല. കൂടുതൽ സെക്യൂരിറ്റി ലൈനുകൾ സജ്ജീകരിച്ച് തിരക്ക് കുറയ്ക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വമ്പൻ അടിസ്ഥാനസൗകര്യ വികസനങ്ങൾ ഇല്ലാതെ തന്നെ കൂടുതൽ യാത്രക്കാരെ വേഗത്തിൽ കൈകാര്യം ചെയ്യാനും ക്യൂവുകളിലെ സമയനഷ്ടം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ഭാവിയിൽ ഷൂസും ബെൽറ്റും അഴിച്ചുവെച്ചുള്ള പരിശോധനാ രീതികൾ പൂർണ്ണമായും ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

article-image

adssadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed