ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചു

ദുബൈ: ഇന്ത്യയിൽ നിന്ന് അബുദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചു. യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ ഭാഗമായി പോകുന്ന വിമാനങ്ങളിലാണ് ഇവിടെ നിന്നുള്ള പ്രവാസികൾക്ക് യാത്രയ്ക്ക് അവസരമുള്ളത്. നേരത്തെ 15 ദിവസത്തേക്ക് ഇത്തരത്തിൽ പ്രത്യേക വിമാന സർവ്‍വീസുകൾ നടത്താൻ ഇന്ത്യയും − യുഎഇയും തമ്മിൽ ധാരണയായിരുന്നു. ഇതനുസരിച്ച് എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനും പുറമെ യുഎഇയിലെ വിമാക്കന്പനികളും ഇന്ത്യയിലെ സ്വകാര്യ വിമാനക്കന്പനികളും സർവ്വീസുകളും നടത്തിയിരുന്നു. അതനുസരിച്ച് ജുലൈ 26 വരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിരവധിപേർ യുഎഇയിൽ തിരിച്ചെത്തിയിരുന്നു. ഈ സംവിധാനം ഓഗസ്റ്റ് 15 വരെ തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.