സ്വർണവില നാൽപ്പതിനായിരത്തിൽ


ന്യൂഡൽഹി: സ്വർണ വില തുടർച്ചയായി ഒന്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് ഒടുവിൽ 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി. ഇന്ന് പവന് 280 രൂപയാണ് കൂടയിത്. വ്യാഴാഴ്ചയാകട്ടെ പവന് 320 രൂപ വർദ്ധിച്ച് 39,720 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാർജിച്ചു. 1,958.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

 കോവിഡ് വ്യാപനത്തെതുടർന്നുള്ള ആഗോള സാന്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതാണ് വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി. വെള്ളിവിലയിലും വർദ്ധനവുണ്ടായി. കിലോഗ്രമീന് 865 രൂപ വർധിച്ച് 63,355 രൂപയായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed