അദീബ് അഹമ്മദിന് എൻ.ആർ.ഐ ബിസിനസ്മാൻ പുരസ്കാരം


അബുദാബി: ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്, ട്വന്റി 14 ഹോൾഡിംഗ്‌സ്, ടേബിൾസ്എന്നീ പ്രസ്ഥാനങ്ങളുടെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന് എൻ.ആർ.ഐ ബിസിനസ് മാൻ ഓഫ് ദി ഇയർ 2018 പുരസ്കാരം. കൊച്ചിലെ മെറിഡിയൻ ഹോട്ടലിൽ നടന്ന പതിമൂന്നാമത് ധനം അവാർഡ്സിന്റെ ഭാഗമായാണ് ബിസിനസ് രംഗത്തെ മികവിന് അദീബ് അഹമ്മദിനെ എൻ.ആർ.ഐ ബിസിനസ്മാൻ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാർട്ടേർഡ് അക്കൗണ്ടന്റുമായ വേണുഗോപാൽ.സി. ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ ബിസിനസ് രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തത്.  ചുരുങ്ങിയ കാലത്തിനുള്ളിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ 180 ശാഖകളിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അദീബിനായി. ലണ്ടനിലെ ഗ്രേറ്റ് സ്കോട്ട്ലാൻഡ് യാഡ് അടക്കമുള്ളവ സ്വന്തമാക്കിയാണ് ട്വന്റി 14 ഹോൾഡിംഗ്‌സ് സജീവമാകുന്നത്. യു.എ.ഇയിലെയും ഇന്ത്യയിലെയും അതിവേഗം വളരുന്ന റീട്ടെയിൽ ബ്രാൻഡാണ് ടേബിൾസ്. 

 എൻ.ആർ.ഐ ബിസിനസ്മാൻ ഓഫ് ദി ഇയർ പുരസ്കാരം
അതീവ ചാരിതാർഥ്യത്തോടെയാണ് ഏറ്റുവാങ്ങുന്നതെന്ന് അദീബ് അഹമ്മദ്
പുരസ്കാരദാന ചടങ്ങിൽ പറഞ്ഞു. ഇന്ത്യയിലെ വികസനങ്ങളിൽ
നിർണ്ണായക  സ്വാധീനം ചെലുത്തുന്ന വിദേശരാജ്യങ്ങളിൽ അധിവസിക്കുന്ന
ഇന്ത്യൻ ജനതയുടെ പ്രതിനിധിയായാണ് ഇത് സ്വീകരിക്കുന്നത്.
പുരസ്‌കാരത്തിന് അർഹരായ മറ്റുള്ളവരെ അനുമോദിക്കുന്നതായും
അദ്ദേഹം പറഞ്ഞു.

തന്റെ സഹപ്രവർത്തകർക്കും പ്രസ്ഥാനത്തിനും ഈ
പുരസ്കാരം സമർപ്പിക്കുന്നതായും വിവിധ മേഖലകളിൽ മികവ് തെളിയിച്ച്
വളർന്ന് വരുന്നവർക്ക് ഈ പുരസ്കാരം വലിയ പ്രോത്സാഹനമാണ്
നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ധനം ഗ്രൂപ്പിനോടുള്ള നന്ദിയും അദ്ദേഹം
അറിയിച്ചു. സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എം.ഡി ഡോ: വിജു
ജേക്കബ്, മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ സജീവ്
മഞ്ഞില, എം.ഒ.ഡി സിഗ്നേച്ചർ ജ്വല്ലറി സ്ഥാപകയും ചീഫ് ഡിസൈനറുമായ
ആശ സെബാസ്റ്റ്യൻ മഠത്തിൽ എന്നിവരും വിവിധ പുരസ്‌കാരങ്ങൾക്ക്
അർഹരായി. കൊച്ചിൻ ഷിപ്പ് യാഡ് ലിമിറ്റഡ് സി.എം.ഡി മധു.എസ്.നായർ
പുരസ്‌കാരം സമ്മാനിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed