നെടുങ്കണ്ടം കസ്റ്റഡി മരണം: കേസ് അട്ടിമറിക്കാൻ േസ്റ്റഷൻ രേഖകൾ തിരുത്തി


ഇടുക്കി: സാന്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ, പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച കേസ് അട്ടിമറിക്കാൻ‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. കുറ്റകൃത്യം മറയ്ക്കാൻ നെടുങ്കണ്ടം േസ്റ്റഷനിലെ രേഖകളിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും ജൂൺ 13ന് ജാമ്യം നൽകിയെന്നുമാണ് രേഖകളിൽ പൊലീസ് പറയുന്നത്. 

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകൾ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. രാജ്കുമാറിന്‍റെ കുടുംബത്തിന്‍റെ അടക്കമുള്ള മൊഴികളും േസ്റ്റഷനിലെ രേഖകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. രണ്ട് ജീപ്പ് പൊലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്സാക്ഷി ആലീസിന്‍റെ വെളിപ്പെടുത്തൽ. നെടുങ്കണ്ടം പൊലീസ് രേഖകളിൽ ഇക്കാര്യം മറച്ചുവച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം േസ്റ്റഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും ഹാർഡ് ഡിസ്കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കസ്റ്റഡി കൊലപാതകത്തിനൊപ്പം രാജ്കുമാറിനെതിരെയുള്ള സാന്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed