അട്ടക്കുളങ്ങര ജയിൽ ചാട്ടം: ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ, വാർഡൻമാരെ പിരിച്ചുവിട്ടു


 

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് തടവുകാർ രക്ഷപെട്ട സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. ജയിൽ സൂപ്രണ്ട് ഒ.വല്ലിയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താൽക്കാലിക ജയിൽ വാർഡൻമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ജയിൽ ഡി.ഐ.ജി സന്തോഷ് കുമാറിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തടവുകാരികളായ സന്ധ്യയും ശിൽപ്പയും രക്ഷപ്പെട്ടതിനു കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് നേരത്തെ വകുപ്പുതല റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed