ഇന്ന് 54-ാം ഈദുൽ ഇത്തിഹാദ്; ആഘോഷനിറവിൽ യു.എ.ഇ.
ഷീബ വിജയ൯
അബൂദബി: യു.എ.ഇ. ഇന്ന് 54-ാം ദേശീയ ദിനം (ഈദുൽ ഇത്തിഹാദ്) ആഘോഷിച്ചു. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ന് ജുമൈറ റോഡിൽ അൽ ഇത്തിഹാദ് പരേഡ് നടക്കും. വൈകുന്നേരം 4 മുതൽ 5:30 വരെയാണ് പരേഡ്. യൂണിയൻ ഹൗസ് ഇൻ്റർസെക്ഷൻ മുതൽ ബുർജ് അൽ അറബ് ഇൻ്റർസെക്ഷൻ വരെയാണ് ഘോഷയാത്ര നടക്കുക. ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബൈ, അബൂദബി തുടങ്ങിയ ഇടങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുണ്ട്. നവംബർ 30 മുതൽ തുടർച്ചയായി മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ഇളവ് നൽകിയത്. ഈ കാലയളവിൽ അബൂദബിയിൽ ദർബ് ടോളുകളും സൗജന്യമാണ്. ദുബൈയിൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ, അൽ ഖൈൽ ഗേറ്റ് എൻ -365 എന്നിവിടങ്ങളിൽ ഇളവില്ല. പാർക്കിങ് ഫീസും ടോളുകളും ഡിസംബർ മൂന്നിന് പുനരാരംഭിക്കും.
sdassasa
