എമിറേറ്റ്‌സ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ദുബായിൽ നിന്ന് വിമാനങ്ങൾ ഇന്ന് ഉച്ചയോടെ പുറപ്പെട്ടു തുടങ്ങും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ദുബായ്: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ, സർവീസുകൾ ശനിയാഴ്ച ഉച്ചയോടെ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. വ്യോമപാതയുടെ ലഭ്യതയും മറ്റ് പ്രവർത്തന സാഹചര്യങ്ങളും അനുകൂലമായാൽ അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വിമാന ശൃംഖല പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ പരിമിതമായ തോതിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ പൂർണ്ണ ശേഷിയിലാക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച മാത്രം ഏകദേശം 30,000 യാത്രക്കാരെ എമിറേറ്റ്‌സ് ദുബായിൽ നിന്ന് വിവിധയിടങ്ങളിലേക്ക് എത്തിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പുനഃസ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed