ദുബായ് വിമാന സർവീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ് എയർലൈൻസ്; സുരക്ഷിത ഇടനാഴി വഴി പരിമിതമായ സർവീസുകൾ മാത്രം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ദുബായ്: ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ശനിയാഴ്ച തങ്ങളുടെ ഔദ്യോഗിക എക്‌സ് (X) പ്ലാറ്റ്‌ഫോം വഴിയാണ് കമ്പനി ഈ സുപ്രധാന വിവരം പങ്കുവെച്ചത്.

നിലവിൽ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് സുരക്ഷിതമായ ആകാശ ഇടനാഴികൾ (Safe Air Corridor) വഴി പരിമിതമായ സർവീസുകൾ മാത്രമാണ് കമ്പനി നടത്തുന്നത്. യാത്രക്കാർ കൂടുതൽ വിവരങ്ങൾക്കായി എമിറേറ്റ്സ് വെബ്‌സൈറ്റോ കസ്റ്റമർ കെയറോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

article-image

edsfads

You might also like

  • Lulu Exchange
  • Straight Forward

Most Viewed