ദുബൈ ഊദ് മേത്തയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
ഷീബ വിജയൻ
ദുബൈ I ഊദ് മേത്തയിൽ അൽവസൽ ക്ലബിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. അപകടത്തെ തുടർന്ന് ഏതാണ്ട് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. തീപിടിച്ച കാറിന്‍റെ ചിത്രം ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ളനിറത്തിലുള്ള സെഡാൻ കാറിന്‍റെ ബോണറ്റിനാണ് തീപിടിച്ചത്. ദുബൈ പൊലീസ് മറ്റ് വാഹനങ്ങൾക്ക് അപകട മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.
dfdfsdfs
