ടാക്സികളിൽ സ്മാർട്ട് വേഗപ്പൂട്ട് സ്ഥാപിക്കാനൊരുങ്ങി അജ്മാൻ

ഷീബ വിജയൻ
അജ്മാന്‍ I ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് വേഗപ്പൂട്ടുകൾ സ്ഥാപിക്കാനൊരുങ്ങി അജ്മാൻ. യു.എ.ഇയിൽ ആദ്യമായി അജ്മാനിലാണ് പുതിയ സ്മാർട്ട് സംവിധാനം ടാക്സികളിലും ലിമോസിനുകളിലും സ്ഥാപിക്കുന്നത്. റോഡുകളിലെ വേഗപരിധിക്ക് അനുസരിച്ച് ടാക്സി കാറുകളുടെ വേഗം നിയന്ത്രിക്കുന്ന സംവിധാനമാണ് സ്മാർട്ട് വേഗപ്പൂട്ട്. ഇത് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഓരോ പ്രദേശത്തും അനുവദിച്ച വേഗത്തിൽ മാത്രമേ സഞ്ചരിക്കാനാകൂ. കൂടുതൽ നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹന വേഗം നിയന്ത്രിക്കാനും റോഡുകളിലെ അപകടകരമായ പെരുമാറ്റം കുറക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.
നൂതന സംവിധാനങ്ങളുള്ള പുതിയ ഉപകരണം വാഹനത്തിന്‍റെ തത്സമയ സ്ഥാനവും ഓരോ പ്രദേശത്തും നിശ്ചയിച്ചിട്ടുള്ള വേഗ പരിധികളും സ്വയം തിരിച്ചറിയും. കൂടാതെ ഉയർന്ന കൃത്യതയോടെ പ്രദേശങ്ങളുടെ ഡേറ്റ ശേഖരിക്കുകയും ചെയ്യും. തുടർന്ന് വാഹനങ്ങൾക്ക് അനുവദിച്ച വേഗത്തെ നിലവിലെ സ്ഥലവുമായി താരതമ്യം ചെയ്ത് സ്വയം നിയന്ത്രിക്കും.
ASASSADASD