ബഹ്‌റൈൻ മലയാളി കൂട്ടായ്മയുടെ 'പൊന്നോണം 2025' ആഘോഷം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈൻ മലയാളി കൂട്ടായ്മ (BMK), 'ഹാപ്പി ഹാൻഡ്‌സ്'ന്റെ ബാനറിൽ അണിയിച്ചൊരുക്കിയ ഓണാഘോഷ പരിപാടി 'പൊന്നോണം 2025' ഇന്ത്യൻ ക്ലബ്ബിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ബിഎംകെ ജനറൽ സെക്രട്ടറി എം. എസ്. പി. നായർ ആനയടി സ്വാഗതം ആശംസിച്ച ചടങ്ങിൽ, പ്രസിഡന്റ് ധന്യ മേനോൻ അധ്യക്ഷത വഹിച്ചു. 24 ന്യൂസിന്റെ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ശ്രീ ദീപക് ധർമ്മടം മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന് ചടങ്ങിൽ ബഹ്‌റൈൻ മീഡിയ അവാർഡ് സമ്മാനിച്ചു. രക്ഷാധികാരി ബിനോയ് മൂത്താറ്റ്, പൊന്നോണം പ്രോഗ്രാം കൺവീനറും എന്റർടൈൻമെന്റ് സെക്രട്ടറിയുമായ ജോമി ജോസഫ്, ഫ്രാൻസിസ് കൈതാരത്ത്, മോനി ഓടിക്കണ്ടത്തിൽ, ബഷീർ അമ്പലായി, പ്രകാശ് വടകര, ജയാമേനോൻ എന്നിവർ പങ്കെടുത്തു. ട്രഷറർ പ്രദീപ് കാട്ടിപ്പറമ്പിൽ നന്ദി രേഖപ്പെടുത്തി.

article-image

szfzfz

article-image

dfgd

article-image

സിനിമ പിന്നണി ഗായിക ശ്രീമതി സുമി അരവിന്ദ്, സിനിമ പിന്നണി ഗായകനും വയലിനിസ്റ്റുമായ വിവേകാനന്ദ്, ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരൻ ചാർളി, ബഹ്‌റൈനിലെ ആദ്യ വനിതാ സംഗീത കൂട്ടായ്മയായ പിങ്ക് ബാങ്കിന്റെ ഗായിക രേഷ്മ സുബിൻ എന്നിവർ അണിനിരന്ന സംഗീത പരിപാടിയും ഇതോടൊപ്പം അരങ്ങേറി.

ഉപദേശക സമിതി അബ്ദുൾ റഹ്മാൻ പാട്ല, വൈസ് പ്രസിഡന്റ് ബാബു എം. കെ., ജോയിന്റ് സെക്രട്ടറി പ്രജിത്ത് പീതാംബരൻ, അസിസ്റ്റന്റ് ട്രഷറർ ലിഥുൻ, മെംബർ ഷിപ്പ് സെക്രട്ടറി സുബിൻ ദാസ്, സ്പോർട്സ് വിംഗ് കൺവീനർ നിഖിൽരാജ്, ലേഡീസ് വിംഗ് കൺവീനർമാരായ അശ്വനി, ഷംഷാദ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് രാഘവ്, സുമേഷ്, വിമൽ മുരുകേശൻ, സുരേഷ്, ഷാജു എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

fgdgf

You might also like

  • Straight Forward

Most Viewed