ദുബായിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്; 9,900 ദിർഹം കവർന്നു: അഞ്ച് ഏഷ്യക്കാർക്ക് ഒരു മാസം തടവും നാടുകടത്തലും


ഷീബ വിജയൻ 

ദുബായ്: പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു അറബ് പൗരനിൽ നിന്ന് 9,900 ദിർഹം തട്ടിയെടുത്ത കേസിൽ അഞ്ച് ഏഷ്യൻ വംശജർക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ച് നാടുകടത്താൻ ഉത്തരവിട്ടു. പ്രതികൾക്ക് 9,900 ദിർഹം പിഴയും ചുമത്തി. യുഎഇ സെൻട്രൽ ബാങ്കിലെ രേഖകൾ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന ഇവർ ഇരയെ സമ്മർദ്ദത്തിലാക്കി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുകയായിരുന്നു.

ഈ കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. സംഘത്തിലെ ഒരാൾ പോലീസ് ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട് ഇരയെ ഫോണിൽ വിളിക്കുകയും. ബാങ്ക് വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന് വിളിച്ച് പറയുകയും ചെയ്തു. ഇതിൽ പരിഭ്രാന്തനായ ഇര തന്റെ വിവരങ്ങൾ നൽകി. എന്നാൽ താമസിയാതെ, അനുമതിയില്ലാതെ തന്റെ അക്കൗണ്ടിൽ നിന്ന് 9,900 ദിർഹം പിൻവലിച്ചതായി ഇയാൾക്ക് കണ്ടെത്താനായി.

ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ താമസിച്ചിരുന്ന ദേറയിലെ ഒരു അപ്പാർട്ട്മെന്റ് കണ്ടെത്തി. ഫ്ലാറ്റിൽ നിന്ന് നിരവധി സ്മാർട്ട്ഫോണുകൾ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ, അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്ത് രാജ്യം വിട്ട ഒരു വ്യക്തിയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. ഇയാൾ റിമോട്ടായി നിർദ്ദേശങ്ങൾ നൽകുകയും ഇരകളുടെ ബാങ്കിംഗ് ഡാറ്റ ഉപയോഗിച്ച് പണം പിൻവലിക്കുകയും പ്രതിമാസം 1,800 മുതൽ 2,000 ദിർഹം വരെ ശമ്പളം നൽകുകയും ചെയ്തിരുന്നു.

തട്ടിപ്പും ആൾമാറാട്ടവും നടത്തിയതിന് അഞ്ചുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും. ഫോൺ തട്ടിപ്പുകൾക്ക്, പ്രത്യേകിച്ച് പോലീസ് അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥരെന്ന് നടിച്ച് വരുന്ന കോളുകൾക്ക് ഇരയാകരുതെന്ന് ദുബായ് പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

"ദുബായ് പോലീസ് ഒരു സാഹചര്യത്തിലും ഫോണിലൂടെ ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടാറില്ല. അത്തരം ഏതൊരു കോളും സംശയകരമായി കണക്കാക്കണം," ഒരു പോലീസ് വക്താവ് പറഞ്ഞു. "അത്തരം ഒരു കോൾ ലഭിച്ചാൽ, പ്രതികരിക്കരുതെന്നും, സംഭാഷണം അവസാനിപ്പിച്ച് ദുബായ് പോലീസ് ആപ്പ് വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും വക്താവ് വ്യക്തമാക്കി.

article-image

sasdasads

You might also like

Most Viewed